പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

പി സിമി

പ്രസിഡന്‍റ്

ലളിതകുമാരി പി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുജിത ജോയി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി

എ എം റജീന

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

അപ്സര കെ ജെ

ചെയർപേഴ്സൺ, അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി

ബെൻസിലാൽ കെ ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : പാങ്ങോട്താലൂക്ക് : നെടുമങ്ങാട്ജില്ല : തിരുവനന്തപുരംവാർഡുകള്‍ : 19ബ്ലോക്ക് പഞ്ചായത്ത് : വാമനപുരംനിയമസഭ നിയോജകമണ്ഡലം : വാനമപുരംലോക്സഭ നിയോജക മണ്ഡലം : ആറ്റിങ്ങൽവില്ലേജ് : പാങ്ങോട്ആകെ ജനസംഖ്യ (2011) : 29039 വിസ്തീർണ്ണം : 32.32 ച.കീ.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലാണ് പാങ്ങോട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പച്ചപിടിച്ച കുന്നുകളും ചെറുസമതലങ്ങളും താഴ്വാരകളും നിറഞ്ഞ നിമ്നോന്നതമായ ഭൂപ്രദേശമാണ് പാങ്ങോട് ഗ്രാമപ്പഞ്ചായത്ത്. 1960-കളുടെ പകുതിവരെ ഭരതന്നൂര്‍ മുതല്‍ കിഴക്കന്‍ദിക്കിലേക്ക് നീങ്ങുന്തോറും നിബിഡമായ വനങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പാങ്ങോട് പഞ്ചായത്തുപ്രദേശം. ചരിത്രസംഭവങ്ങളുടെ വീരഗാഥകള്‍ക്ക് ജന്മം നല്‍കിയ ഒരു മലയോര ഗ്രാമമാണ് പാങ്ങോട്. സ്വേച്ഛാധിപത്യത്തിനെതിരെ ഹിന്ദുക്കളും മുസ്ളീങ്ങളും തോളോടുതോള്‍ ചേര്‍ന്നു പൊരുതിയതിന്റെ വീരസ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന മണ്ണാണിത്. 1939-ല്‍ നടന്ന ഐതിഹാസികമായ കല്ലറ-പാങ്ങോട് വിപ്ളവമാണ് ഈ മലയോരഗ്രാമത്തെ ചരിത്രത്തിന്റെ താളുകളില്‍ കുടിയിരുത്തുന്നത്. ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിന് എതിരായി അന്ന് തിരുവിതാംകൂറില്‍ നടന്ന സംഘടിത ബഹുജനപ്രക്ഷോഭങ്ങളില്‍ വച്ച് ഏറ്റവും...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 5, 2026

ബഡ്സ് സ്കൂള്‍ പ്രവേശനോത്സവം

പാങ്ങോട് ഗ്രാമപഞ്ചായത്ത് വട്ടക്കരിക്കകം ബഡ്‌സ് സ്കൂളിന്‍റെ ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീമതി. സിമി പി ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എ എം റജീന അദ്ധ്യക്ഷതയും, വാർഡ് മെമ്പർ ശ്രീമതി ലതിക ജി സ്വാഗതവും വൈസ്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത