ബഡ്സ് സ്കൂള്‍ പ്രവേശനോത്സവം

June 5, 2026

പാങ്ങോട് ഗ്രാമപഞ്ചായത്ത് വട്ടക്കരിക്കകം ബഡ്‌സ് സ്കൂളിന്‍റെ ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീമതി. സിമി പി ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എ എം റജീന അദ്ധ്യക്ഷതയും, വാർഡ് മെമ്പർ ശ്രീമതി ലതിക ജി സ്വാഗതവും വൈസ് പ്രസിഡന്‍റെ ശ്രീമതി.ലളിതകുമാരി പി മുഖ്യപ്രഭാഷണവും നിർവഹിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .സുജിത ജോയി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അപ്സര അനീഷ്, മെമ്പർമാരായ ശ്രീമതി. ഷിബിന പുലിപ്പാറ, ശ്രീ. ഷാജഹാൻ പാങ്ങോട്, ശ്രീമതി. ബിന്ദു എസ്, ശ്രീ. അനിൽകുമാർ വെള്ളയംദേശം, ശ്രീമതി. സ്വപ്ന എൻ, ശ്രീമതി. ഷീജ പുളിക്കര, ശ്രീമതി. ഹാജിസ ബീവി, അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീ. ബിനുകുമാർ എം ആർ, ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി. പ്രഭ ജെ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി. അഖില തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ബഡ്‌സ് സ്കൂൾ അദ്ധ്യാപിക, ആയ, സിഡി എസ് & എഡിഎസ് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശ വർക്കർ, രക്ഷകർത്താക്കൾ, കുട്ടികൾ, പ്രദേശവാസികൾ തുടങ്ങിയവർപങ്കെടുത്തു. തുടർന്ന് എല്ലാ മെമ്പർമാരും ചേർന്ന് സ്കൂളിൽ വൃക്ഷ തൈകൾ നട്ടു.

ബഡ്സ് സ്കൂള്‍ പ്രവേശനോത്സവം