വികസന സെമിനാർ
May 30, 2026
പാങ്ങോട് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ഉദ്ഘാടനം പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.സിമി പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ചു ബഹു. വാമനപുരം എം.എൽ.എ ശ്രീ സുധീർഷാ പാലോട് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ലളിതകുമാരി പി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുജിത ജോയി വാർഷിക പദ്ധതി വിശദീകരിച്ചു. തുടർന്ന് ആശംസകൾ അറിയിച്ചു കൊണ്ട് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. രഘുനാഥൻ നായർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കാനാവിൽ ഷിബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ആമിന, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എ എം റജീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അപ്സര അനീഷ്, വാർഡ് മെമ്പർമാരായ ശ്രീമതി. ഷിബിന പുലിപ്പാറ, ശ്രീമതി. ബിന്ദു എസ്, ശ്രീമതി. അംബികദേവി ബി, ശ്രീ. ഹേമന്ത് ജി.എസ്, ശ്രീമതി. ഗീത എസ്, ശ്രീമതി. ലതിക ജി, ശ്രീ. അനിൽകുമാർ കെ, ശ്രീ. വെള്ളയംദേശം അനിൽ, ശ്രീമതി. സ്വപ്ന എൻ, ശ്രീമതി. ഷീജ പുളിക്കര, ശ്രീമതി. ഷിബിന റാസി,ശ്രീമതി. ഹാജിസബീവി, ശ്രീ. സുഭാഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ. സതി തിലകൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി. അഖില തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ബെൻസിലാൽ കെ ആർ നന്ദി പറഞ്ഞു.