തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി 2026 സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം എന്നിവ സംഘടിപ്പിച്ചു.
പൗരാവകാശ രേഖ

പൗരാവകാശരേഖ എന്നത്, ഒരു സർക്കാർ സ്ഥാപനം തങ്ങളുടെ പൗരന്മാർക്ക്/ഉപഭോക്താക്കൾക്ക് നൽകാൻ പ്രതിജ്ഞാബദ്ധമായ സേവനങ്ങളെക്കുറിച്ചുള്ള രേഖാമൂലമുള്ള ഒരു ഉറപ്പാണ്. സുതാര്യവും ഉത്തരവാദിത്തവുമുള്ള പൗരനന്മയ്ക്ക് ഊന്നൽ നൽകുന്ന ഭരണനിർവഹണം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ രേഖയിൽ നൽകുന്ന സേവനങ്ങൾ, സേവനം നൽകേണ്ട സമയപരിധി ഉൾപ്പെടെയുള്ള നിലവാരം, പരാതി പരിഹാര സംവിധാനം, സ്ഥാപനത്തിൻ്റെ ദൗത്യം, പൗരന്മാരിൽ നിന്നുള്ള പ്രതീക്ഷകൾ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കും. ഒരു പൗരന് തൻ്റെ അവകാശങ്ങളെക്കുറിച്ച് അറിയാനും സ്ഥാപനത്തിൻ്റെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.