സമഗ്ര ശുചിത്വ–മാലിന്യസംസ്കരണ ക്യാമ്പയിൻ
October 9, 2026
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "നിർമലം – പുതുയുഗ ശുചിത്വ കേരളം” കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ, ശുചിത്വ മിഷന്റെ ഏകോപനത്തോടെ നടപ്പാക്കുന്ന അഞ്ചുവർഷത്തെ സമഗ്ര ശുചിത്വ–മാലിന്യസംസ്കരണ ക്യാമ്പയിൻ തുടക്കമായി
2026 ഒക്ടോബർ 2-ന് ആരംഭിച്ച് 2031 മാർച്ച് 30-ന് സമ്പൂർണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലെത്തുകയാണ് ഉദ്ദേശ്യം. പദ്ധതി ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിമി പി നിർവഹിച്ചു.